പട്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികളെ ദ്രോഹിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
സെൻട്രൽ ജാമുയിയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ മർദിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. വിദ്യാർഥികൾക്കു നേരെ ഇത്തരം അതിക്രമങ്ങൾ നടത്താൻ ആർക്കാണ് അവകാശമെന്നും, ഇത് പുരുഷാധിപത്യപരമായ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതികൾക്കെതിരെ പൊലീസ് എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]