മദ്യപിച്ചെത്തിയ പിതാവ് മക്കളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു; ഇളയമകൻ വെന്തുമരിച്ചു.

ബെംഗളൂരു: മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണത്തിൽ ഇളയമകൻ വെന്തുമരിച്ചു. പൊള്ളലേറ്റ മൂത്ത മകൻ ഗുരുതരാവസ്ഥയിൽ. തലഗട്ടപുര അഞ്ജനനഗറിൽ താമസിക്കുന്ന ശ്രീനിവാസ മൂർത്തി (38) ആണ് മക്കളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. ഇളയമകൻ രണ്ടുവയസ്സുകാരൻ പ്രീതം സായിയാണ് മരിച്ചത്.

മൂത്തമകൻ ചേതൻ സായ് (അഞ്ച്) വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലാണ്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ശ്രീനിവാസ മൂർത്തി ഭാര്യ പ്രേമലതയെ മർദിക്കാറുണ്ട്. ഉറങ്ങുകയായിരുന്ന ചേതനും പ്രീതവും ഒച്ചകേട്ട് ഉണർന്നപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ശ്രീനിവാസ മൂർത്തി ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts