ബേബി കോൺ – മഷ്‌റൂം പുലാവ്

 

ചേരുവകൾ  :

മഷ്‌റൂം –   1  പാക്കറ്റ് ,ചെറുതായി അരിഞ്ഞത്

ചുവന്ന മുളക്  -1 tsp

ബേബി കോൺ- 6 , ചെറുതായി അരിങ്ങത്

ഉപ്പ്  – ആവശ്യത്തിന്

ക്യാപ്സിക്ക൦ -1 , ചെറുതായി അരിഞ്ഞത്

പച്ചമുളക്  – 1

ഉള്ളി  -2   , ചെറുതായി അരിങ്ങത്

ബസ്മതി റൈസ് / നേരിയ അരി -2  cups

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ് സ്പൂൺ

നെയ്യ് ,എണ്ണ – 1 tbsp

മിന്റ് ,കോറിൻഡർ ഇല – ഒരു പിടി

ഗരം മസാല – 1 / 2 tbsp

തൈര് -1/ 2  കപ്പ്

തയ്യാറാക്കുന്ന  വിധം :

സ്റ്റെപ് 1

പാനിൽ നെയ്യും എണ്ണയും ചേർത്ത് ചൂടാവുമ്പോൾ ഗരം മസാലയും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക .

സ്റ്റെപ് 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക .

സ്റ്റെപ് 3

അതിലേക് മഷ്‌റൂം , ബേബി കോൺ ,ക്യാപ്സിക്ക൦  ചേർത്ത്  നന്നായി ഇളക്കുക .

സ്റ്റെപ് 4

മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക.

സ്റ്റെപ് 5

തൈര് ചേർത്ത്  ഇളക്കി എണ്ണ കാണുമ്പൊൾ മിന്റും കോറിയാണ്ടെർ ചേർക്കുക.

സ്റ്റെപ് 6

ഇതിലേക്കു ആവശ്യത്തിനു വെള്ളം ചേർക്കുക (1 :2 ).ചൂടായി കഴിയുമ്പോ അരി  ചേർത്ത് മൂടി വയ്ക്കുക

സ്റ്റെപ് 7

വെന്തു കഴിയുമ്പോൾ  നന്നായി ഇളക്കി  യോചിപ്പിക്കുക. ചൂടാറിയ ശേഷം വിളമ്പുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us