വീണ്ടുമൊരു ‘ഓപ്പറേഷൻ താമരയ്ക്ക്’ അവസരം തേടി ബിജെപി; 16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമം!

ബെംഗളൂരു: അധികാരത്തിലേറാൻ  വീണ്ടുമൊരു ‘ഓപ്പറേഷൻ താമരയ്ക്ക്’ അവസരം തേടി ബിജെപി. ഇടഞ്ഞുനിൽക്കുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുമ്പോൾ, 16 കോൺഗ്രസ് എംഎൽഎമാരെയെങ്കിലും കൂറുമാറ്റി ബിജെപി പക്ഷത്ത് എത്തിക്കാൻ ശ്രമം നടക്കുന്നതായാണു സൂചന.

എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയെ അട്ടിമറിച്ച് അധികാരത്തിലേറാൻ സഹായിച്ചാൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതത്രേ. മറ്റു മൂന്നു കോൺഗ്രസ് എംഎൽഎമാർക്കു കൂടി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി നേതാക്കൾക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചെലവ് ഉൾപ്പെടെ വൻതുക വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാനായാൽ കേവലഭൂരിപക്ഷം 104 ആയി മാറും. ഇതോടെ അധികാരത്തിലേറാമെന്ന കണക്കുകൂട്ടലിലാണു ബിജെപി. സഖ്യ സർക്കാരിനു പിന്തുണ നൽകുന്ന സഭയിലെ ഒരേയൊരു സ്വതന്ത്രനെ വലയിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 100 കോടിയിലേറെ രൂപയാണ് ഓരോ എംഎൽഎമാർക്കും ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതത്രെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
[masterslider id="10"]

Related posts