ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്‌: മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) നിര്യാതനായി. വെള്ളിയാഴ്‌ച രാവിലെയായിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി അദ്ദേഹം മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെയാണ് വീട്ടിലേക്ക് മാറ്റിയത്.

കബറടക്കം ചെര്‍ക്കള മുഹിയുദ്ദീന്‍ ജൂമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഫ് ജില്ലാ ചെയര്‍മാനുമാണ്. നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു (1987-2001). 2001 ല്‍ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2010ല്‍ പിന്നാക്ക വികസന ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി തുടങ്ങി പാ‍ര്‍ട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
[masterslider id="10"]

Related posts