പുതിയ നോട്ടുകള്‍ കീറിയാല്‍ പണിപാളും!

പുതിയ നോട്ടുകള്‍ കീറിയാല്‍ പണിപാളും. റിസര്‍വ് ബാങ്ക് നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍.

ഇതിനാല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസില്‍പ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മാറ്റിവാങ്ങാനാവില്ല.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

റിസര്‍വ് ബാങ്ക് 2009 ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തല്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല.

ചളി പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ 2009 ലെ നോട്ട് റീ ഫണ്ട് റൂളില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പുതിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചാലും റിസര്‍വ് ബാങ്ക് തിരിച്ചെടുക്കുന്നില്ല.

ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളില്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയാല്‍ മാറ്റിനകേണ്ടെന്നതീരുമാനത്തിലാണ് ബ്രാഞ്ചുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts