ബെംഗളൂരു: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ വിമാനത്താവളം വരെ പോലീസിന് കണ്ടെത്താനായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എങ്കിലും ഇതുവരെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പോലീസിൽ ഔദ്യോഗികമായി കാണാതായെന്ന പരാതി നൽകിയിട്ടില്ല.
ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിൽ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ശനിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥൻ എവിടെയുണ്ടെന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ സൂചനകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇദ്ദേഹം മുൻപ് കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ (കെ.പി.എസ്.സി.) സേവനമനുഷ്ഠിച്ചിരുന്ന ആളാണെന്നാണ് വിവരം. ഇദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ കാണാതാകലും ഇ.ഡി. നടപടികളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമാകാൻ പോലീസ് അന്വേഷണം തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]