ഉദ്യാന നഗരിയില്‍ സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നു … രോഗിയായ ദളിത്‌ യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യ വയസ്കന്‍ പിടിയില്‍ ..

ബെംഗലൂരു :: സഹോദരിയുടെ ഭവനത്തില്‍ എത്തിക്കാമെന്നു വ്യാജേന ബൈക്കില്‍ ലിഫ്റ്റ്‌ നല്‍കിയ മധ്യ വയസ്കന്‍ രോഗിയായ ദളിത്‌ യുവതിയെ മാനഭംഗപ്പെടുത്തി ..ദോഡ്ഡബെല്ലാപൂരിനു സമീപം കുന്തനഹള്ളി വില്ലേജില്‍ വ്യാഴാഴ്ച ആണ് സംഭവം …സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെന്നകേശവ എന്നയാള്‍ അതെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദളിത്‌ യുവതിയെ പീഡനത്തിരയാക്കിയത് ..പോഷകാഹാരക്കുറവിനു ചികിത്സ തേടിയിരുന്ന യുവതി , സംഭവ ദിവസം രാവിലെ ആശുപത്രിയില്‍ നിന്നും സഹോദരിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ ഇയാള്‍ , ലിഫ്റ്റ്‌ നല്‍കാമെന്ന വ്യാജേന യുവതിയെ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു ക്രൂരമായി മാനഭംഗപ്പെടുത്തിയത് ..യുവതിയുടെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന് ദോഡ്ഡബെല്ലാപൂര റൂറല്‍ പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റു ചെയ്തു ….സെക്ഷന്‍ 1989 A പ്രകാരം പീഡനത്തിനും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമത്തിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts