ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ ‘മാജിക്’ പരീക്ഷണം! സംഭവം ഇങ്ങനെ

ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമായി പുതിയ മാതൃകയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. തിരക്കേറിയ കാഗ്ഗദാസപുര റെയിൽവേ ക്രോസിംഗിലും അനുബന്ധ പ്രധാന റോഡിലുമാണ് ‘എൻഫോഴ്സ്ഡ് ഈസി ഫ്ലോ കോറിഡോർ’ (EEFC) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്.

മൂന്ന് പ്രധാന റോഡുകളെയും ഒരു പ്രധാന ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 175 മീറ്റർ ദൈർഘ്യമുള്ള പാതയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വലിയ തുക ചെലവഴിച്ച് റോഡ് വീതികൂട്ടലോ സിവിൽ നിർമ്മാണങ്ങളോ നടത്തുന്നതിന് പകരം, നിലവിലുള്ള റോഡ് ശൃംഖലയെ ശാസ്ത്രീയമായ ട്രാഫിക് മാനേജ്‌മെന്റിലൂടെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഗതാഗത തടസ്സത്തിനുള്ള കാരണങ്ങൾ കൃത്യമായി പഠിച്ച് ആ സ്ഥലത്തിന് അനുയോജ്യമായ പരിഹാരങ്ങൾ നൽകുന്ന പുതിയ ശൈലിയാണിതെന്ന് അഡീഷണൽ കമ്മീഷണർ ലോകണ്ടെ സ്നേഹൽ സുധാകർ വ്യക്തമാക്കി.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

കാഗ്ഗദാസപുര മെയിൻ റോഡ്, വിജ്ഞാൻ നഗർ, മഹാദേവപുര എന്നിവിടങ്ങളിലേക്ക് പോകുന്ന പാതകളെ ഉൾപ്പെടുത്തിയാണ് 175 മീറ്റർ പരിധിയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. ബാരിക്കേഡുകൾ, ലെയ്ൻ ഡിവൈഡറുകൾ, ട്രാഫിക് സൈൻ ബോർഡുകൾ, ട്രാഫിക് സ്റ്റോപ്പിംഗ് ചെയിൻ സിസ്റ്റം, തെറ്റായ ദിശയിലുള്ള ഡ്രൈവിംഗ് തടയാനുള്ള സംവിധാനങ്ങൾ എന്നിവ ശാസ്ത്രീയമായി സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കിയതോടെ ലെയ്ൻ അച്ചടക്കം കൈവരിക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനും സാധിച്ചതായി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

വലിയ ചെലവുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പകരം സ്മാർട്ട് എഞ്ചിനീയറിംഗ് രീതികൾ ഉപയോഗിച്ച് ഗതാഗതം സുഗമമാക്കുന്ന ഈ മാതൃക വിജയകരമായാൽ ബെംഗളൂരുവിലെ മറ്റു പ്രധാന ജംഗ്ഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts