ബസ് യാത്രക്കാർ ഇനി ‘കേട്ടു പഠിക്കും’: ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

ബെംഗളൂരു: നോൺ-ഫെയർ വരുമാനം (ടിക്കറ്റ് ഇതര വരുമാനം) വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) 300 ബസുകളിൽ ഓൺബോർഡ് ഓഡിയോ പരസ്യങ്ങൾ ആരംഭിക്കുന്നു. മൂന്ന് വർഷത്തെ കാലാവധിയിലാണ് ഇൻ-ബസ് ഓഡിയോ പരസ്യ സംവിധാനം ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള എക്സ്ക്ലൂസീവ് അവകാശങ്ങൾക്കായി ബിഎംടിസി ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇത് പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും.

ആദ്യ ഘട്ടത്തിൽ സാധാരണ സർവീസുകൾ, എക്സ്പ്രസ്, നൈറ്റ് സർവീസ് ബസുകൾ എന്നിവയിലാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഓരോ പരസ്യവും പരമാവധി 10 സെക്കൻഡ് ദൈർഘ്യമുള്ളതായിരിക്കും. പരസ്യങ്ങൾ കന്നഡ ഭാഷയിലായിരിക്കണം എന്ന നിബന്ധനയുണ്ട്; ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകൾ ഓപ്ഷണലായി ഉപയോഗിക്കാം. അശ്ലീലമോ, രാഷ്ട്രീയപരമായി പക്ഷപാതപരമായതോ, വർഗീയമായി സ്പർദ്ധ വളർത്തുന്നതോ ആയ ഉള്ളടക്കങ്ങൾ പരസ്യങ്ങളിൽ പാടില്ല. എല്ലാ പരസ്യങ്ങൾക്കും ബിഎംടിസിയുടെ മുൻകൂട്ടിയുള്ള എഴുത്തുപൂർവ്വമായ അനുമതി നിർബന്ധമാണ്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

ജിപിഎസ് (GPS), ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ITS) എന്നിവയുമായി സംയോജിപ്പിച്ചാണ് ലൊക്കേഷൻ അധിഷ്ഠിത പരസ്യങ്ങൾ നൽകുന്ന കേന്ദ്രീകൃത ഓഡിയോ സിസ്റ്റം പ്രവർത്തിക്കുക. ആകെയുള്ള എയർടൈമിന്റെ 10 ശതമാനം ഭാഗം സ്വന്തം അറിയിപ്പുകൾക്കും പൊതുജനസേവന സന്ദേശങ്ങൾക്കുമായി ബിഎംടിസി മാറ്റിുവെക്കും. വിജയിക്കുന്ന ബിഡ്ഡർ ബിഎംടിസിക്ക് പ്രതിമാസ ലൈസൻസ് ഫീസ് നൽകണം. രണ്ടാം വർഷം മുതൽ ലൈസൻസ് ഫീസിൽ 5% വാർഷിക വർദ്ധനവുണ്ടാകും. ഓരോ ബസിലും കുറഞ്ഞത് രണ്ട് സ്പീക്കറുകളെങ്കിലും ഉണ്ടായിരിക്കും. അതേസമയം ബസിന്റെ ബോഡിയിൽ ദ്വാരങ്ങൾ ഇടാൻ അനുവാദമില്ല. ബിഡ്ഡുകൾ സമർപ്പിക്കാനുള്ള اخീ തീയതി ഓഗസ്റ്റ് 31 ആണ്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

നിലവിൽ 6,955 ബസുകളുള്ള ബിഎംടിസി ദിനംപ്രതി 6,272 സർവീസുകളിലൂടെ 12.28 ലക്ഷം കിലോമീറ്ററ സഞ്ചരിക്കുകയും 67,841 ട്രിപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്. പ്രതിദിനം 7.19 കോടി രൂപ ടിക്കറ്റ് വരുമാനമുള്ള കോർപ്പറേഷൻ, ബസ് റാപ്പ് പരസ്യങ്ങൾ, കമേഴ്സ്യൽ സ്പേസുകൾ പാട്ടത്തിന് നൽകൽ തുടങ്ങി വിവിധ വരുമാന മാർഗ്ഗങ്ങൾ തേടുന്നുണ്ട്. പുതിയ റൂട്ടുകൾ ആരംഭിച്ചതോടെ ട്രാഫിക് വരുമാനം ഉയർന്നുവെങ്കിലും, കമേഴ്സ്യൽ വരുമാനത്തിലുണ്ടായ കുറവ് കാരണം നോൺ-ട്രാഫിക് വരുമാനത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡീസൽ വില വർദ്ധനവും ജീവനക്കാരുടെ വേതന വർദ്ധനവും കണക്കിലെടുത്ത് കഴിഞ്ഞ ജൂണിൽ ബിഎംടിസി 40% യാത്രാനിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts