ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം ‘ജനനായകൻ’ പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

ബെംഗളൂരു: കാവേരി നദീജല തർക്കം രൂക്ഷമാകുന്നതിനിടെ ബെംഗളൂരുവിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ചിത്രം ‘ജനനായകൻ’ പ്രദർശിപ്പിച്ച തിയറ്റർ ഉപരോധിച്ച് പ്രതിഷേധം. വിജയ സേന സംഘടനയിലെ അംഗങ്ങൾ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നഗരത്തിലെ ഗുരുശ്രീ തിയറ്ററിൽ സിനിമയുടെ പ്രദർശനം തടസ്സപ്പെട്ടു.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. ചിത്രം പ്രദർശിപ്പിക്കുന്നതിനിടെ തിയറ്ററിന് മുന്നിലെത്തിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ കവാടം ഉപരോധിച്ചു. തുടർന്ന് തിയറ്റർ മാനേജ്‌മെന്റുമായി ചർച്ച നടത്തിയ പ്രതിഷേധക്കാർ, ചിത്രത്തിന്റെ പ്രദർശനം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തു. പ്രതിഷേധക്കാരുടെ എതിർപ്പ് കണക്കിലെടുത്ത് സിനിമയുടെ പ്രദർശനം റദ്ദാക്കുമെന്ന് തിയറ്റർ മാനേജ്‌മെന്റ് ഉറപ്പുനൽകി. തുടർന്ന് വിജയ സേന അംഗങ്ങൾ തിയറ്ററിന് മുന്നിലുണ്ടായിരുന്ന ‘ജനനായകൻ’ സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറി.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

പ്രതിഷേധത്തിന്റെ ഭാഗമായി മൈസൂരു-ബംഗളൂരു ഹൈവേയിലെ സർ എം. വിശ്വേശ്വരയ്യ പ്രതിമക്ക് സമീപം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഇത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്താണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. എച്ച്. വിനോദ് സംവിധാനം ചെയ്ത് വിജയ്, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈ 23-നാണ് തിയറ്ററുകളിൽ എത്തിയത്.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

അതേസമയം, തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന നിർദേശത്തിനെതിരെ നിയമപരമായ അപ്പീൽ നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വരൾച്ചയും ജലക്ഷാമവും നേരിട്ട് കണ്ടു മനസ്സിലാക്കാൻ കാവേരി ജലസംഭരണികൾ സന്ദർശിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts