തേങ്ങ കട്ട് മുങ്ങുന്ന ‘സീരിയൽ മോഷ്ടാവായ സത്രീയെ’ കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള നാഗ്പൂരിൽ ചെറുകിട വ്യാപാരിയെ വലച്ച് വിചിത്രമായ മോഷണം. പ്രദേശത്തെ ‘ശ്രീ ലക്ഷ്മി ദേവി റൈസ് കോർണർ’ എന്ന കടയിൽ നിന്നും ഒരു സ്ത്രീ തുടർച്ചയായി തേങ്ങ മോഷ്ടിക്കുന്നതാണ് ഉടമയ്ക്ക് തലവേദനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഏപ്രിൽ 15-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്ത്രീ കടയുടെ പരിസരത്തെത്തി 15-ഓളം തേങ്ങകൾ മോഷ്ടിച്ചത്. ഇത് ആദ്യമായല്ല ഇവർ ഇവിടെ മോഷണം നടത്തുന്നതെന്ന് കടയുടമ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി മോഷ്ടാവിനെ കൈയോടെ പിടികൂടാൻ കടയുടമ ജാഗ്രതയോടെ കാത്തിരുന്നെങ്കിലും ഉടമയുടെ കണ്ണ് വെട്ടിച്ച് ഇവർ വീണ്ടും മോഷണം നടത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇതേ സ്ത്രീ തന്നെയാണ് മുൻപും തേങ്ങകൾ കടത്തിയിട്ടുള്ളതെന്ന് വ്യക്തമായി. തുടർച്ചയായുണ്ടാകുന്ന ഇത്തരം മോഷണങ്ങൾ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി വ്യാപാരി പരാതിപ്പെട്ടു. സംഭവത്തിൽ മഹാലക്ഷ്മി ലേഔട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ചെറിയ മോഷണമെങ്കിലും വ്യാപാരികളെ നിരന്തരം വേട്ടയാടുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us