ഒരുകോടി രൂപയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ബാംഗ്ലൂർ കേരള സമാജം.

ബെംഗളൂരു: മലയാളി വിദ്യാർഥികൾക്കായി വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ബാംഗ്ലൂർ കേരള സമാജം. വിവിധ പ്രഫഷനൽ കോഴ്സുകൾക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ മുഴുവൻ ഫീസും സ്കോളർഷിപ്പ് ആയി നൽകിയാണ് ബെംഗളൂരുവിലെ ജിയാം ഫൗണ്ടേഷന്റെ സഹകരണത്തോടെ പദ്ധതി ആരംഭിക്കുന്നത്. ബിഎസ്‌സി നഴ്സിങ്, ബികോം, എംബിഎ കോഴ്സുകൾക്കാണിത് ലഭിക്കുക.

  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

അർഹരായ വിദ്യാർഥികൾ അപേക്ഷയോടൊപ്പം സ്ഥലത്തെ ജനപ്രതിനിധിയുടെ സാക്ഷ്യപത്രം സഹിതം ജൂലൈ 20ന് മുൻപായി അപേക്ഷിക്കണം. ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സഹായനിധിയാണ് വിതരണം ചെയ്യുന്നതെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ജിയാം ഫൗണ്ടേഷൻ ചെയർമാൻ സാം പി. ഫിലിപ്പ്, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവർ അറിയിച്ചു.

ഇമെയിൽ: keralasamajambangalore@gmail.com, ഫോൺ: 9845222688, 9845015527

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us