ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!

ബെംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർക്ക് ലഭിക്കുന്ന അവിഹിത സൗകര്യങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കാൻ കടുത്ത നടപടികളുമായി ജയിൽ-കറക്ഷണൽ സർവീസസ് വകുപ്പ്.

ഡിജിപി അലോക് കുമാറിന്റെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെ സ്ഥലംമാറ്റം മുതൽ തടവുകാരെ സന്ദർശിക്കുന്നതിനുള്ള നിയമങ്ങളിൽ വരെ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മാർച്ച് 9-ന് വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കി.

സന്ദർശകർക്ക് പുതിയ നിയമങ്ങൾ
തടവുകാരെ സന്ദർശിക്കുന്നതിന് (അഭിമുഖം) ഇനി മുതൽ കർശനമായ ഉപാധികൾ പാലിക്കണം. വികലാംഗർ, ഗർഭിണികൾ, ഗുരുതര രോഗബാധിതരായ തടവുകാർ എന്നിവർക്ക് മാസത്തിലൊരിക്കൽ സന്ദർശനം അനുവദിക്കും.

പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:

  • ജയിൽ മേധാവിയുടെ രേഖാമൂലമുള്ള അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം.
  • സന്ദർശനത്തിന് കുറഞ്ഞത് രണ്ട് പ്രവൃത്തിദിവസം മുൻപ് അപേക്ഷ സമർപ്പിക്കണം. അടിയന്തര സാഹചര്യമാണെങ്കിൽ ഡിജിപിയുടെ പ്രത്യേക അനുമതി വേണം.
  • സന്ദർശന സമയം പരമാവധി 30 മിനിറ്റായി പരിമിതപ്പെടുത്തി.
  • ഒരു സമയം 5 പേരിൽ കൂടുതൽ തടവുകാരനെ കാണാൻ അനുവദിക്കില്ല.
  • ജയിൽ ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള സാന്നിധ്യത്തിലായിരിക്കും കൂടിക്കാഴ്ച.
  • പ്രത്യേകമായി നിശ്ചയിച്ച മുറികളിൽ മാത്രമേ സന്ദർശനം അനുവദിക്കൂ.
  • തൊഴിൽ, ഭവനനിർമ്മാണം, ഉപദേശം, തുടങ്ങിയ ക്രമീകരണങ്ങൾക്കായുള്ള അഭിമുഖങ്ങൾക്ക് അവസരം.
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ

ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം
വർഷങ്ങളായി ഒരേ ജയിലിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനും ഡിജിപി ഉത്തരവിട്ടു. ദീർഘകാലം ഒരേ ജയിലിൽ തുടരുന്നത് ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടാക്കാനും പണത്തിന് പകരമായി ജയിലിനുള്ളിൽ ആഡംബര സൗകര്യങ്ങൾ ഒരുക്കി നൽകാനും കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി.

  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്

മനുഷ്യത്വപരമായ സമീപനവും
നിയമങ്ങൾ കർശനമാക്കുമ്പോഴും മാനുഷികമായ പരിഗണനകളും പുതിയ പരിഷ്കാരത്തിലുണ്ട്. തടവുകാരന്റെ കുടുംബത്തിൽ മരണം സംഭവിക്കുകയോ മെഡിക്കൽ അടിയന്തരാവസ്ഥ ഉണ്ടാവുകയോ ചെയ്താൽ വിവരം അറിയിക്കാൻ സന്ദർശനം അനുവദിക്കും. കൂടാതെ, ശിക്ഷാ കാലാവധി തീരുന്നതിന് രണ്ട് മാസം മുൻപ് തടവുകാരന് തന്റെ ഭാവി ജീവിതം, തൊഴിൽ, താമസം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനും പ്രത്യേക അനുമതി നൽകും.

ജയിലുകൾ ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നത് തടയാനും ‘രാജകീയ ആതിഥ്യം’ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഡിജിപിയുടെ ഈ നീക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us