നമ്മ മെട്രോ യെല്ലോ ലൈനിൽ ഇന്ന് മുതൽ എട്ടാമത്തെ ട്രെയിൻ സർവീസ് ആരംഭിക്കും പുതുക്കിയ സമയക്രമം അറിയാം

ബെംഗളൂരു : ഐടി നഗരത്തിലെ മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി നമ്മ മെട്രോ യെല്ലോ ലൈനിൽ ഇന്ന് മുതൽ എട്ടാമത്തെ ട്രെയിൻ ഓടിത്തുടങ്ങും. 2026 ഫെബ്രുവരി 27 മുതൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

പുതിയ ട്രെയിൻ കൂടി എത്തുന്നതോടെ ട്രെയിനുകൾ തമ്മിലുള്ള സമയപരിധി കുറയുകയും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും. പുതുക്കിയ സമയക്രമം താഴെ നൽകുന്നു:

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

തിരക്കേറിയ സമയങ്ങളിൽ (Peak Hours): നിലവിലുള്ള 10 മിനിറ്റ് ഇടവേള 9 മിനിറ്റായി കുറയും.

മറ്റ് സമയങ്ങളിൽ (Non-peak Hours): നിലവിലുള്ള 18 മിനിറ്റ് ഇടവേള 14 മിനിറ്റായി കുറയും.

ഞായറാഴ്ചകളിൽ: നിലവിലെ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കില്ല.

ആർ.വി. റോഡ്, ബൊമ്മസാന്ദ്ര സ്റ്റേഷനുകളിൽ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിൻ സമയത്തിൽ മാറ്റമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
[masterslider id="10"]

Related posts