കെ.ആർ മാർക്കറ്റിലെ പുത്തൻ പാർക്കിംഗ് സൗകര്യം: രണ്ടാഴ്ചയ്ക്കുള്ളിൽ തുറന്നുനൽകും;സവിശേഷതകൾ ഇതെല്ലം

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.ആർ മാർക്കറ്റിലെ നവീകരിച്ച ബേസ്‌മെന്റ് പാർക്കിംഗ് സൗകര്യം രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്ന ഈ ഭാഗം ആധുനിക സൗകര്യങ്ങളോടെയാണ് നവീകരിച്ചിരിക്കുന്നത്.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA), ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ എന്നിവടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി. ഗ്രൗണ്ട് ഫ്ലോറിൽ ഒരേസമയം 200 കാറുകൾക്കും 400 ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 61 സിസിടിവി ക്യാമറകൾ, അത്യാധുനിക ഫയർ സേഫ്റ്റി സംവിധാനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വൈദ്യുതി കണക്ഷൻ, ഡ്രെയിനേജ് ജോലികൾ എന്നിവയുടെ 90 ശതമാനവും പൂർത്തിയായി. ഒന്നാം നിലയിലെ ഉപയോഗശൂന്യമായ ശൗചാലയങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ജി.ബി.എ ചീഫ് കമ്മീഷണർ എം. മഹേശ്വര റാവു, കോർപ്പറേഷൻ കമ്മീഷണർ രാജേന്ദ്ര ചോളൻ തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. പാർക്കിംഗ് ഏരിയയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ കരാറുകാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ഈ സൗകര്യം നിലവിൽ വരുന്നതോടെ മാർക്കറ്റിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് വലിയൊരളവ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts