നഗരത്തിൽ എട്ടര പവൻറെ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു: പിന്നാലെ മറ്റിടങ്ങളിലും മാലപൊട്ടിച്ചു

ബെം​ഗളൂരു: ബെംഗളൂരു നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്.

എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്. പിന്നാലെ ആനേക്കലിൽ ബൈക്കിലെത്തിയ മോഷ്ടാവ് ഒരു സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സ്വ‍ർണത്തിന് വില കത്തിക്കയറാൻ തുടങ്ങിയതോടെ ബെംഗളൂരുവിൽ മാല മോഷണ പരാതികൾ ഏറുകയാണ്. ബൈക്കിലെത്തി മാല പൊട്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ് രംഗത്തെത്തിയ ശേഷവും ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത് ആശങ്ക ഏറ്റുകയാണ് നഗരത്തിൽ.

  വിവാഹത്തിൽ നിന്ന് പിന്മാറി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ; 12 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്

നെലമംഗലയ്ക്കടുത്ത് ഹസ്കൂരിൽ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ ജീവനെടുത്തത്. രാവിലെ 6 മണിയോടെ വീടിന് പുറത്ത് അടിച്ചുവാരാൻ ഇറങ്ങിയ 45കാരിയായ ജ്യോതിയെയാണ് മോഷ്ടാക്കൾ തള്ളിയിട്ട് കൊന്നത്.

ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല കവർന്ന ശേഷമായിരുന്നു സംഭവം. ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ മദനായ്ക്കനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം

പിന്നാലെയാണ് ആനേക്കലിന് സമീപം അത്തിബലയിൽ ബൈക്കിലെത്തിയ മോഷ്ടാവ് കടയിൽ നിന്ന് മടങ്ങിവരികയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചത്.

അഞ്ച് പവൻ തൂക്കം വരുന്ന മാലയാണ് ഇവർക്ക് നഷ്ടമായത്. അത്തിബലെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts

Click Here to Follow Us