ക്യഷിയിടത്തിലേക്ക് സ്വകാര്യ വിമാനം തകര്‍ന്നുവീണു; രണ്ട് പേർക്ക് പരിക്ക്

ബെം​ഗളൂരു : ബബലേശ്വർ താലൂക്കിലെ മംഗളൂരു ഗ്രാമത്തിൽ ഒരു സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു . റെഡ് ബേർഡ് സ്വകാര്യ ജെറ്റ് വിമാനം ഫെബ്രുവരി 08ന് ഉച്ചയ്ക്ക് ആണ് വിമാനം തകർന്നുവീണത്.

കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്കുള്ള യാത്രാമധ്യേ ഇന്ധനം തീർന്നതിനെ തുടർന്നാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക വിവരം.

റെഡ് ബേർഡ് എയർലൈൻസിന്റെ സ്വകാര്യ ജെറ്റ് ആണ് കർഷകന്റെ വയലിലേക്ക് ഇടിച്ചുകയറിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റെഡ് ബേർഡ് ഏവിയേഷൻ പ്രവർത്തിപ്പിക്കുന്ന സെസ്‌ന 172 ടാംഗോ ചാർലി ലൈറ്റ് എയർക്രാഫ്റ്റിൽ ക്യാപ്റ്റൻ കുനാൽ മൽഹോട്ടയും ട്രെയിനി പൈലറ്റ് കുനാൽ ശങ്കറും ഉണ്ടായിരുന്നു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബബലേശ്വർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി, സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts