കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
എംഎല്‍എ എന്ന നിലയില്‍ ഉമാ തോമസ് വന്‍ പരാജയമാണെന്നും പരാതി പറഞ്ഞതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. മത്സരിപ്പിച്ചാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് മാത്രമല്ല, മണ്ഡലത്തിലെ വിജയം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പരാതിയില്‍ പറയുന്നു കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിക്കും പരാതി അയച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]