മൊബൈല്‍ അടിച്ചു മാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആള്‍ അപകടത്തില്‍ മരിച്ചു.

ബെംഗളൂരു : മൊബൈൽ ഫോൺ കവർന്നു കടന്നുകളഞ്ഞ യുവാവ് കാർ ഇടിച്ചു മരിച്ചു; കൂട്ടാളി പൊലീസ് പിടിയിലായി. ബെന്നാർഘട്ടെ റോഡിലെ ഗുരപ്പനപാളയ സ്വദേശി സയ്യിദ് ഇമ്രാൻ (24) ആണ് ട്രിനിറ്റി സർക്കിളിലുണ്ടായ അപകടത്തിൽ മരിച്ചത്.

കൊലപാതകമാണെന്നു സംശയിച്ച കേസിൽ സിസി ടിവി ദൃശ്യം പരിശോധിച്ചതിനെ തുടർന്നാണ് മരണം കാർ ഇടിച്ചാണെന്നു കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന നയാസിനെ മഡിവാള പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയിൽ സിൽക്ക് ബോർഡ് ജംക്‌ഷനിൽവച്ചാണ് ഇരുവരും ചേർന്നു കാബ് ഡ്രൈവറുടെ മൊബൈൽ കവർന്നത്.

  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!

അത്യാവശ്യമായി ഫോൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവറുടെ കയ്യിൽനിന്നു ഫോൺ വാങ്ങിയ ഇമ്രാൻ, നയാസുമായി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്നു ട്രിനിറ്റി സർക്കിളിലെത്തിയ ഇവർ വഴിയരികിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു വാൻ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി.

ഇതിനിടെ ബൈക്കിൽ വാൻ തടയാൻ ശ്രമിച്ച ഇമ്രാൻ റോഡിൽ വീഴുകയും പിന്നിൽനിന്നെത്തിയ കാർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നു നയാസ് രക്ഷപ്പെട്ടു. ഇമ്രാനെ നയാസ് കൊലപ്പെടുത്തിയതാണെന്നു കാണിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവസ്ഥലത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് 'ചതി'യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts

Click Here to Follow Us