റാഗിങ് ചോദ്യംചെയ്ത കോളജ് ജീവനക്കാരന് മര്‍ദനം: 3 പേര്‍ അറസ്റ്റില്‍

ബംഗളുരു ദേവനഹള്ളി ആകാശ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ റാഗിങ് ചോദ്യംചെയ്ത ജീവനക്കാരനെ ആക്രമിച്ച കേസില്‍ 3 സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിലാല്‍, മുഹമ്മദ് നൗഷാദ്, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കോളജ് അഡ്മിഷന്റെ ചുമതലയുള്ള മിഥുന്‍ മാധവനാ’ണ് പരാതി നല്‍കിയത്.

  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തതു ചോദ്യംചെയ്ത തന്നെയും ജൂനിയര്‍ വിദ്യാര്‍ഥികളെയും കയ്യേറ്റം ചെയ്‌തെന്നും ജുനിയര്‍ വിദ്യാര്‍ഥിയുടെ 32 ഗ്രാം സ്വര്‍ണമാല ബിലാല്‍ പൊട്ടിച്ച ടുത്തെന്നും പരാതിയിലുണ്ട്.

കേസില്‍ 22 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കും കോളജിനു പുറത്തുള്ള നവീന്‍ എന്ന യുവാവിനുമെതിരെയാണ് കേസെടുത്തത്.

ബിഫാം, നഴ്‌സിങ്, മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ഫിസിയോതെറപ്പി കോഴ്‌സുകള്‍ പഠി ക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാണ് കേസ്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചതായി പൊലീസ് പറ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us