ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിർമ്മാണം ജൂണില്‍ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ കര്‍ണാടകയിലെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രവൃത്തികള്‍ അവശേഷിക്കുകയാണ്.

ആന്ധ്രയില്‍ 85 കിലോ മീറ്ററും തമിഴ്‌നാട്ടില്‍ 106 കിലോ മീറ്ററുമാണു നിര്‍മാണം പുരോഗമിക്കുന്നത്.

ഈ വര്‍ഷം ജൂണില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്‌കോട്ടെ കോളത്തൂര്‍ ജംക്ഷനില്‍ നിന്ന് ആരംഭിച്ച് ദൊബാസ്‌പേട്ട്, കോലാര്‍, കെജിഎഫ്, ചിറ്റൂര്‍, വെല്ലൂര്‍, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ വഴി ശ്രീപെരുംപത്തൂരില്‍ നിലവിലെ ചെന്നൈ- ബെംഗളൂരു ദേശീയപാതയുമായി എക്‌സ്പ്രസ്‌വേ സംഗമിക്കും. 16,370 കോടി രൂപയാണു പദ്ധതിച്ചെലവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us