ബെംഗളൂരു∙ കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിച്ച് തീപിടിച്ച് പേര് മരിച്ചു. ദേശീയ പാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്.
മരിച്ചവരെ തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ, പോലീസ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.
അപകടത്തിൽ ലോറി ഡ്രൈവറും മരിച്ചു. കൂട്ടിയിടിയിൽ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്. ഗുരുതരമായി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടിയിടിയിൽ ബസ് തകർന്നു. ചിത്രദുർഗ എസ്പി രഞ്ജിത്ത് സ്ഥലം സന്ദർശിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]