മുന്നാറിൽ പോയർന്നോ? ഈ സ്ഥലങ്ങളിൽ താപനില മൈനസ് ഡിഗ്രിക്കും താഴെ

മഞ്ഞു പെയ്തു തുടങ്ങിയതോടെ മൂന്നാറിൽ താപനില മൈനസ് ഒന്നിലെത്തി. മൂന്നാർ ടൗണിനു സമീപമുള്ള കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്.

മൂന്നാർ ടൗണിൽ താപനില പൂജ്യമായിരുന്നു. നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടും സൈലന്റ്‌വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയായിരുന്നു താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

തലയാർ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലും താപനില താഴ്ന്നു. പുൽമേടുകൾ മഞ്ഞുപുതഞ്ഞു കിടക്കുന്നതു കാണാൻ ഇന്നലെ ഒട്ടേറെ സഞ്ചാരികളെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us