രജനീകാന്തിന് ഇന്ന് 75-ാം പിറന്നാൾ; ഒന്നരയടി ഉയരവും മൂന്ന് കിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്ക് മുറിച്ച് ആരാധകൻ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനീകാന്തിന് വെള്ളിയാഴ്ച എഴുപത്തിയഞ്ചാം ജന്മദിനം. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ ഒരുങ്ങി. ജന്മദിനത്തിൽ രജനീകാന്ത് ചെന്നൈയിൽ ഉണ്ടാവുന്നത് അപൂർവമാണ്.

എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ സാന്നിധ്യം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. പലയിടങ്ങളിലും വ്യാഴാഴ്ചതന്നെ ആഘോഷം തുടങ്ങി.

മധുരയിലെ തിരുമംഗലത്ത് രജനീകാന്തിനായി ക്ഷേത്രം നിർമിച്ചിട്ടുള്ള കാർത്തിക് താരത്തിന്റെ രൂപമാതൃകയിൽ ഒന്നരയടി ഉയരവും മൂന്ന് കിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

രജനീകാന്തിന്റെ വിഗ്രഹത്തിൽ കിരീടമണിയിക്കുകയും പാലും ചന്ദനവും കൊണ്ട് അഭിഷേകവും നടത്തി. ജന്മദിനാശംസകൾ നേർന്ന് 75 ഭാഷകളിൽ പോസ്റ്റർ പതിപ്പിച്ചു.

തമിഴ്‌നാട്ടിൽ എത്ര താരങ്ങൾ വന്നാലും പ്രതാപം മങ്ങാത്ത നടനാണ് രജനീകാന്ത്. വേറിട്ടതും അതുല്യവുമായ അഭിനയ ശൈലിയാണ് കാരണം. ലോകത്തെവിടെയും അദ്ദേഹത്തിന് ആരാധകരുണ്ട്.

ജന്മദിനവും സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും ഭാഗമായി രജനിയുടെ സൂപ്പർഹിറ്റ് സിനിമയായ ‘പടയപ്പ’ 25 വർഷത്തിനുശേഷം വെള്ളിയാഴ്ച വീണ്ടും റിലീസ് ചെയ്യുന്നുണ്ട്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

1975 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts