ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചനയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷസ്ഥാനത്ത് സ്ഥിരമായി തുടരാൻ തനിക്കുകഴിയില്ലെന്നും പുതിയ ആളുകൾക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുമെന്നും പാർട്ടി പരിപാടിയിൽ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് പാർട്ടിചുമതല ഒഴിയാൻ ശിവകുമാർ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തൽ. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള നീക്കങ്ങൾ നടക്കുമ്പോഴാണ് പാർട്ടിയുടെ തലപ്പത്തും മാറ്റത്തിനൊരുങ്ങുന്നത്.
കെപിസിസി അധ്യക്ഷസ്ഥാനത്ത് അഞ്ചരവർഷം കഴിഞ്ഞെന്നും അധികകാലം തുടരാൻ താത്പര്യമില്ലെന്നുംപറഞ്ഞ ശിവകുമാർ പദവിയൊഴിഞ്ഞാലും നേതൃനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കിയാണ് ഈ പ്രസ്താവനയെന്നാണ് കരുതുന്നത്. താൻ സ്ഥാനത്തുണ്ടെങ്കിലും ഇല്ലെങ്കിലും സംസ്ഥാനത്ത് 100 കോൺഗ്രസ് ഓഫീസ് നിർമിക്കുകയെന്ന പദ്ധതിയുമായി മുന്നോട്ടുപോകും.
പാർട്ടി ഓഫീസുകൾ നിർമിക്കാൻ താത്പര്യമുള്ള എംഎൽഎമാരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. ഓഫീസ് നിർമിക്കാൻ താത്പര്യമില്ലാത്ത എംഎൽഎമാരുടെകാര്യത്തിൽ ദേശീയനേതൃത്വം തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. 2028 തിരഞ്ഞെടുപ്പിലും പാർട്ടിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞദിവസമാണ് കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയത്. രണ്ടരവർഷത്തിനുശേഷം ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]