പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി

കോഴിക്കോട്: പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി.

രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി ഇടപെട്ടാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. നിലവില്‍ തന്റെ പഠനം തുടരുന്ന വിദ്യാര്‍ത്ഥി രാവിലെ സ്ഥാപനത്തിലേക്ക് ഇറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

അതേസമയം, പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ നടപടി കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ചേവായൂര്‍ പൊലീസ് പെണ്‍കുട്ടിക്കായുള്ള അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts