‘സഞ്ജുവിനു ‘കത്രിക വീഴുമോ ..? ചിത്രത്തിലെ ചില സീനുകള്‍ വെട്ടി മാറ്റാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി സെന്‍സര്‍ ബോര്‍ഡ് ..!

 
മുംബൈ : ബോളിവുഡ് താരം സഞ്ജയ്‌ ദത്തിന്റെ ജിവിതം പറയുന്ന ഏറ്റവും പുതിയ ചിത്രം ‘സഞ്ജു ‘ചില സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി …ഇതനുസരിച്ച് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി ചിത്രത്തിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്ക് കത്തയച്ചു ..രണ്ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറിലെ സീനില്‍ ജയിലിലില്‍ ഉള്ളിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിയുന്ന രംഗം നീക്കണമെന്നാണ് അവശ്യപ്പെട്ടിരിക്കുന്നത് ..ഇത്തരത്തിലുള്ള സീനുകള്‍    ജയില്‍ അതോറിറ്റിയ്ക്കും , സര്‍ക്കാരിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും  കത്തില്‍ പറയുന്നു …പല ചിത്രങ്ങളിലും ജയിലിനുള്ളില്‍ പല വിധ ഗ്യാങ്ങുകളെ കുറിച്ചും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും പരാമര്‍ശിക്കാറുണ്ട് എങ്കിലും ഇത്തരത്തില്‍ ഒരു സംഭവം ആദ്യമാണ് എന്നും അദേഹം സൂചിപ്പിച്ചു ..അനുകൂലമായ രീതിയില്‍ അണിയറപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നില്ല എങ്കില്‍ ഈ രംഗങ്ങളെ കോടതിയിലേക്ക് കൈമാറി ചിത്രത്തിന് സ്റ്റേ ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങിയെക്കാം എന്നും സൂചന ഉണ്ട് ….
 
ചിത്രത്തിന്റെ റിലീസ് ഈ മാസം 29 നാണ് തീരുമാനിച്ചിരിക്കുന്നത് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us