രേണുകാസ്വാമി കൊലക്കേസിൽ ശിക്ഷിക്കപ്പെടുന്ന നടൻ ദർശന്റെ സെൽ മാറ്റണമെന്ന ആവശ്യം തള്ളി ഹൈകോടതി

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ താമസിപ്പിച്ചിരിക്കുന്ന സെൽ മാറ്റണമെന്ന നടൻ ദർശന്റെ ആവശ്യം അഡീഷണൽ സിറ്റി സിവിൽ കോടതി തള്ളി.

രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ ദർശൻ ജയിലിൽ കൂടുതൽ സൗകര്യം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. പുതിയ കിടക്കയും തലയിണയും നൽകണമെന്ന ആവശ്യവും കോടതിതള്ളി.

പകരം, എല്ലാ മാസവും പുതിയ കിടക്ക വിരിയും വസ്ത്രങ്ങളും വീട്ടിൽനിന്ന് എത്തിച്ചു നൽകുന്നതിന് അനുമതി നൽകി.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ഇപ്പോൾ താമസിപ്പിച്ചിരിക്കുന്ന സെല്ലിൽ സൂര്യപ്രകാരം കയറാത്തതാണെന്നും ഇവിടെനിന്ന് മാറ്റണമെന്നുമായിരുന്നു ദർശന്റെ ആവശ്യം.

എന്നാൽ, സുരക്ഷാ കാരണത്താൽ ഇവിടെനിന്ന് മാറ്റാൻ കഴിയില്ലെന്ന ജയിൽ അധികൃതരുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ പവിത്ര ഗൗഡ ഒന്നാംപ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts