കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന

കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു.

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുൻവശം. നടപടി എടുത്തിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിൽ വെച്ചാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് മന്ത്രി തടഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us