തിരഞ്ഞെടുപ്പ് കമ്മിഷൻ നുണ പറയുകയാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരു : ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കാൻ ഓൺലൈൻ മാർഗത്തിൽ വ്യാജ അപേക്ഷ സമർപ്പിച്ചതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നുണപറയുകയാണെന്ന് കോൺഗ്രസ്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വിവരങ്ങളും കർണാടക സിഐഡിക്കു കൈമാറിയെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് നുണയാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

സിഐഡി ഡിഎസ്‌പി വിവരങ്ങൾ ആവശ്യപ്പെട്ട് കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അയച്ച കത്തിന്റെ പകർപ്പ് മന്ത്രി എക്സിലൂടെ പുറത്തുവിട്ടു.

കർണാടക തിരഞ്ഞെടുപ്പ് ഓഫീസർ ഈ വിഷയത്തിൽ വിവരങ്ങളാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കഴിഞ്ഞ മാർച്ചിൽ അയച്ച കത്തിന്റെ പകർപ്പും മന്ത്രി പുറത്തുവിട്ടു.

ഈ കത്തിൽ മുൻപ് സിഐഡി അയച്ച 18 കത്തുകളുടെ റഫറൻസ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts