ദസറ ആനകൾക്കുള്ള പരിശീലനം മൈസൂരുവിൽ ആരംഭിച്ചു

ബെംഗളൂരു : ദസറയുടെ ജംബു സവാരിയുടെ ഭാഗമായി ആനകളുടെ പരിശീലനം ആരംഭിച്ചു.

രണ്ടാമത്തെ ബാച്ചിലെ അഞ്ച് ആനകൾകൂടി എത്തിയതോടെ 14 ആനകളുടെയും പരിശീലനം നഗരത്തിൽ ആരംഭിച്ചു.

ആനകളുടെ രണ്ടാമത്തെ ബാച്ചിന്റെ ഭാരം പരിശോധിച്ചു. മടിക്കേരി വന്യജീവി ഡിവിഷനിലെ ദുബാരെ ക്യാമ്പിൽനിന്നുള്ള 43 വയസ്സുള്ള ‘സുഗ്രീവ’യാണ് ഏറ്റവും കൂടുതൽ ഭാരമുള്ള ആന. 5,545 കിലോ ഗ്രാമാണ് തൂക്കം.

  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

തൊട്ടുപിന്നാലെ നാഗർഹോള കടുവ സംരക്ഷണകേന്ദ്രത്തിലെ മത്തിഗോട് ക്യാമ്പിൽ നിന്നുള്ള 56 വയസ്സുള്ള ‘ശ്രീകാന്ത’ ആണ്. 4,990 കിലോ ഗ്രാം.

നഗരത്തിന്റെ ഹൃദയഭാഗത്തൂടെ നിശ്ചയിച്ച ജംബൂ സവാരി ഘോഷയാത്ര റൂട്ടിലൂടെയുള്ള പരിശീലനമാണ് 14 ആനകളും ഒരുമിച്ച് നടത്തിയത്.

കൊട്ടാരത്തിന്റെ വടക്കേ ഗേറ്റിൽനിന്ന് സയാജി റാവു റോഡിലെ ഗവ. ആയുർവേദ കോളേജ് സർക്കിളിലേക്കാണ് നീങ്ങിയത്.

പരിശീലനംകാണാൻ റോഡിന്റെ ഇരുവശത്തും നൂറുകണക്കിനാണളുകളാണ് തടിച്ചുകൂടിയത്. വനം വകുപ്പിന്റെയും പോലീസിന്റെയും വാഹനങ്ങൾ ആനകളെ അകമ്പടി സേവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായിയുമായി കൂടിക്കാഴ്ച, തൊട്ടുപിന്നാലെ മോദിയെ വാനോളം പുകഴ്ത്തി പ്രശംസ; ഇത് ലാൽ മാജിക്
[masterslider id="10"]

Related posts

Click Here to Follow Us