ലോകകപ്പ് ഫുട്ബോൾ ട്രോഫി ലോകപര്യടനത്തിനുശേഷം റഷ്യയിൽ എത്തി. കാല്പന്തുകളിയുടെ വിശ്വമാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ 9 ദിവസം മാത്രം ശേഷിക്കെ റഷ്യ ആവേശത്തിമര്‍പ്പില്‍. ജര്‍മനിയുടെ ഇതിഹാസ താരം ലോതര്‍ മത്തേവൂസാണ് ലോക ചാംപ്യന്മാര്ക്കുള്ള സ്വര്‍ണകപ്പ് റഷ്യയിലേക്കു കൊണ്ടുവന്നത്. 18 ക്യാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത 6.1 കിഗ്രാം ഭാരമുള്ള ട്രോഫി മോസ്കോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
കിരീടത്തിനായുള്ള അവസാന ഒരുക്കത്തിലുള്ള 32 ടീമുകളും തങ്ങളുടെ അന്തിമസംഘങ്ങളെ പ്രഖ്യാപിച്ചു. ഫ്രാൻസ്, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ വന്പൻ ടീമുകൾ നേരത്തേ പ്രഖ്യാപിച്ച 23 അംഗ സംഘത്തെത്തന്നെ നിലനിർത്തി.
പരിക്കേറ്റ് ചികിത്സയിലുള്ള മുഹമ്മദ് സലയെ ഉൾപ്പെടുത്തിയാണ് ഈജിപ്ത് അന്തിമ സംഘത്തെ പ്രഖ്യാപിച്ചത്. സ്പെയിനിൽ ചികിത്സയിലുള്ള സല ശനിയാഴ്ചവരെ സ്പെയിനിൽ തുടരുമെന്നും തുടർന്ന് ടീമിനൊപ്പം ചേരുമെന്നുമാണ് നിലവിലെ സൂചന. പരിക്കേറ്റ വിൻസെന്റ് കോംപനിയെ ബെൽജിയവും നിലനിർത്തി.
അതേസമയം, പരിക്കേറ്റ നികോളാസ് ബെൻഡ്തറെ ഡെന്മാർക്ക് അവസാന 23ൽനിന്ന് ഒഴിവാക്കി. ക്രൊയേഷ്യ 23 അംഗമായി കുറച്ചപ്പോൾ പ്രതിരോധനിരക്കാരനായ മാറ്റെജ് മിതോവിച്ച് പുറത്തായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.