ചർച്ച പരാജയം; അർദ്ധരാത്രി മുതൽ കെഎസ്‌ആർ‌ടി‌സി, ബി‌എം‌ടി‌സി ബസ് സർവീസുകൾ നിർത്തിവയ്ക്കും.

ബെംഗളൂരു: ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധികളും മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ നടന്ന  ചർച്ച  ഫലം കണ്ടില്ല, ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്‌ആർ‌ടി‌സി, ബി‌എം‌ടി‌സി ബസ് സർവീസുകൾ നിർത്തിവയ്ക്കും.

ബി‌എം‌ടി‌സി ബസുകളിൽ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളെ പണിമുടക്ക്ബാധിക്കും,

പ്രതിഷേധിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി ദയവായി തങ്ങളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അസോസിയേഷൻ ഭാരവാഹികൾ പോസ്റ്ററുകൾ വിതരണം ചെയ്തു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

സർക്കാർ അവരുടെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും ശമ്പള പരിഷ്കരണം, ജോലിയിൽ നിന്ന് പിന്മാറിയ തൊഴിലാളികളെ മോചിപ്പിക്കുക, 2021 ൽ ട്രാൻസ്‌പോർട്ട് ജീവനക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങളെന്നും ഞങ്ങളുടെ പ്രതിനിധിയുമായി സംസാരിച്ച ഒരു ഭാരവാഹി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts