സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: പൊതുവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ സമ്മതമില്ലാതെ വീഡിയോകള്‍ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.

ഇന്‍സ്റ്റഗ്രാമിലൂടെ യുവതി ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് ബെംഗളൂരു പോലീസിന്റെ നടപടി.

ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകളെ ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി ഉന്നയിച്ചിരുന്നത്.

ഇത്തരത്തില്‍ തന്റെ അറിവില്ലാതെ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലെത്തിയതിന് പിന്നാലെ അപരിചിതരില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതായും യുവതി പറയുന്നു.

  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു

യുവതിയുടെ പ്രതികരണം വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് സ്വമേധയാ എടുത്ത കേസില്‍ 26-കാരനായ ഗുര്‍ദീപ് സിങ് എന്ന യുവാവാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്.

ബെംഗളൂരു കെ.ആര്‍.പുരത്തുള്ള ഇയാളുടെ താമസ സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts