മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍;

ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി കാണക്കാരി കാട്ടാത്തിയേല്‍ റോയിയുടെ മകന്‍ അമല്‍ റോയി ആണ് മരിച്ചത്. ഏജന്‍സിയാണ് 22 കാരന്‍ മരിച്ച വിവരം വീട്ടുകാരെ അറിയിച്ചത്.

എട്ടുമാസം മുമ്പാണ് അമല്‍ ജര്‍മനിയിലേക്ക് പഠനത്തിനായി പോയത്.ഞായറാഴ്ച്ചയാണ് അവസാനമായി വിദ്യാര്‍ഥി വീട്ടിലേക്ക് വിളിച്ചത്.തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ 22കാരനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. രാത്രിയോടെ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

സംഭവം അറിഞ്ഞതോടെ കൃത്യമായ വിവരം ലഭിക്കാന്‍ വീട്ടുകാര്‍ ഏജന്‍സിയെയും കോളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതെ വന്നു. ഇതോടെ വീട്ടുകാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us