യറ്റത്തരക്കാരിയായ യുവതിയെ മർദിച്ച് റോഡിൽ തള്ളിയിട്ടു ; റാപ്പിഡോ ബൈക്ക് ഡ്രൈവർക്ക് എതിരെ കേസ്

ബെംഗളൂരു : ജയനഗറിൽ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ സ്ത്രീ യാത്രക്കാരിയെ മർദിച്ച ബൈക്ക് ടാക്സി ഡ്രൈവറുടെപേരിൽ പോലീസ് കേസെടുത്തു.

ഡ്രൈവറുടെ അമിതവേഗത ചോദ്യം ചെയ്തതിനാണ് യുവതിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ബൈക്ക് ടാക്സി ഡ്രൈവർ സുഹാസ് ശ്രേയ എന്ന യുവതിയെയാണ് ആക്രമിച്ചത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ജയനഗറിൽ കഴിഞ്ഞദിവസംനടന്ന സംഭവത്തിൽ റാപ്പിഡോ ഡ്രൈവർ സുഹാസിന്റെപേരിലാണ് കേസ്. ജൂവലറി ജീവനക്കാരിയായ യുവതിയെ ഇയാൾ മുഖത്തടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അശ്രദ്ധമായി ബൈക്കോടിച്ചതിന്റെപേരിലുള്ള തർക്കമാണ് കൈയേറ്റത്തിലെത്തിയത്. യുവതി പലതവണ ടിഫിൻ ബോക്സ്‌വെച്ച്‌ തന്നെ മർദിച്ചെന്നും അതിനുശേഷവും ഇവർ പ്രകോപിപ്പിച്ചതിനാലാണ് മർദിച്ചതെന്നും സുഹാസ് പറഞ്ഞു.

ആദ്യം പരാതിനൽകാൻ തയ്യാറാകാതിരുന്ന യുവതി പിന്നീട് പരാതിനൽകുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts