അവിവാഹിതരായ സ്ത്രീകളെ ബലമായി കെട്ടിപ്പിടിച്ച്‌ ചുംബിച്ച്‌ ഓടി രക്ഷപ്പെടുന്ന യുവാവ് അറസ്റ്റില്‍

ബെംഗളൂരു: നടന്ന് പോകുകയായിരുന്ന രണ്ട് സ്ത്രീകളെ കെട്ടിപ്പിടിച്ച്‌ ചുംബിച്ച്‌ കാറില്‍ രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍.

അവിവാഹിതരായ സ്ത്രീകളെ ബലമായി കെട്ടിപ്പിടിച്ച്‌ ചുംബിച്ച്‌ ഓടി രക്ഷപ്പെടുന്ന മദൻ എന്ന യുവാവാണ് പിടിയിലായത്.

നഗരത്തിലെ വിവിധ പൂന്തോട്ടങ്ങള്‍, ചെറിയ പാർക്കുകള്‍, സ്ത്രീകള്‍ നടക്കാൻ പോകുന്ന പ്രധാന റോഡുകള്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പീഡനം.

ജൂണ്‍ 6 ന് വൈകുന്നേരം 7 മണിയോടെ ബെംഗളൂരു നോർത്തിലെ കോക്‌സ്‌ടൗണിലെ മില്‍ട്ടണ്‍ പാർക്കിന് സമീപം നടന്ന സംഭവത്തിലാണ് അറസ്റ്റ്.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

കുടുംബത്തോടൊപ്പം പ്രഭാത നടത്തത്തിന് വന്ന സ്ത്രീയെ സമീപിച്ച പ്രതി കെട്ടിപ്പിടിച്ച്‌ ബലമായി ചുണ്ടില്‍ ചുംബിച്ചു എന്നാണ് കേസ്. പിന്നീട്, അതേ പാർക്കില്‍ നടക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയും അയാള്‍ കെട്ടിപ്പിടിച്ച്‌ ചുംബിച്ചതായി പരാതികള്‍ ലഭിച്ചു.

സ്ത്രീകള്‍ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍, ആരോട് പറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് കാറില്‍ കയറി രക്ഷപ്പെട്ടു.

ഇതുസംബന്ധിച്ച്‌ സ്ത്രീകള്‍ പുലികേശിനഗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

പ്രതിയെ ചോദ്യം ചെയ്ത് വരികയും പോക്സോ ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

കുട്ടികളുടെ മാതാപിതാക്കള്‍, വനിതാ അവകാശ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ഈ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ചു.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് സുരക്ഷ, സിസിടിവി നിരീക്ഷണം, കർശനമായ നിയമപാലനം എന്നിവ വേണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും സ്ത്രീകള്‍ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
[masterslider id="10"]

Related posts