യുവാവിന്റേതെന്ന് കരുതുന്ന തലയും കൈപ്പത്തിയും കണ്ടെത്തി; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

murder body

ബെംഗളൂരു : ബൊഗാദി തടാകപ്രദേശത്തിന് സമീപം യുവാവിന്റേതെന്ന് കരുതുന്നയാളുടെ തലയും കൈപ്പത്തിയും കാലും കണ്ടെത്തി. ഞായറാഴ്ച രാത്രി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. മൈസൂരു എസ്‌‌പിഎൻ. വിഷ്ണുവർദ്ധൻ സ്ഥലത്തെത്തി പരിശോധന നടത്തി.

ഏകദേശം 35 വയസ്സ് തോന്നിക്കുന്ന ആളുടെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ അന്വേഷണസംഘം മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തല ഉൾപ്പെടെയുള്ള മൃതദേഹങ്ങളുടെ ഭാഗങ്ങൾ അഴുകിയനിലയിലും ഭാഗികമായി തിരിച്ചറിയാൻ കഴിയാത്ത നിലയിലുമായിരുന്നു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

കിട്ടിയ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തും സംസ്ഥാനത്തുടനീളവും കാണാതായ എല്ലാവരുടെയും രേഖകൾ പോലീസ് പരിശോധിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts