പുലി വീണ്ടും വളർത്തു നായയെ പിടിച്ചു; ഒരേ വീട്ടിൽ പുലിയെത്തുന്നത് നാലാം തവണ

പാലക്കാട്: മലമ്പുഴ എലിവാലില്‍ വീണ്ടും പുലി. ജനവാസമേഖലയിലാണ് പുലിയെ കണ്ടെത്തിയത്. പുലി ജനവാസ മേഖലയില്‍ നിന്നും വളര്‍ത്തുനായയെ പിടിച്ചു. എ

ലിവാല്‍ സ്വദേശി കൃഷ്ണന്റെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു.

  ഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?

ഈ വര്‍ഷം നാലാം തവണയാണ് കൃഷ്ണന്റെ വീട്ടില്‍ പുലിയെത്തുന്നത്. വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ചാണ് നായയെ പുലി പിടികൂടിയത്.

നേരത്തെ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല.

കൃഷ്ണന്റെ ഒറ്റമുറി വീടിനുള്ളിലെ വാതില്‍ മാന്തി പൊളിച്ചാണ് നേരത്തെ പുലി വീട്ടില്‍ കയറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us