സിദ്ധരാമയ്യ സർക്കാരിന്റെ രണ്ടാംവാർഷികം ഇന്ന്; സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു : കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ചൊവ്വാഴ്ച രണ്ട് വർഷം പൂർത്തിയാക്കും.

രണ്ടാം വാർഷികാഘോഷം വിജയപുര ജില്ലയിലെ ഹൊസപേട്ടിൽ നടക്കും. സമ്മേളനത്തിൽ 1,11,111 പേർക്ക് ഭൂമിയുടെ രേഖകൾ കൈമാറും.

സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

നാടോടി ജീവിതം നയിച്ചുവന്നവരുൾപ്പെടെയുള്ള ഗ്രാമീണ കർഷകർക്കാണ് ഭൂമിയുടെ കൈവശാവകാശരേഖ നൽകുന്നത്.

  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും

നേരത്തെ രാഹുൽ ഗാന്ധി ഇവിടം സന്ദർശിച്ചപ്പോൾ ഗ്രാമീണകർഷകർക്ക് നൽകിയ വാഗ്ദാനമായിരുന്നു ഭൂമിയുടെ രേഖകൾ കൈമാറുമെന്നത്.

സാധനാ സമാവേശ എന്ന പേരിൽ നടത്തുന്ന സമ്മേളനത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി ബുക്കിംഗിൽ വൻ വർധന; ബുക്കിംഗ് നിയമങ്ങളിൽ മാറ്റം; പരിഭ്രാന്തി വേണ്ട; മലയാളികൾ ശ്രദ്ധിക്കേണ്ടത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us