ബന്ദിപുർ വന്യജീവി സങ്കേതത്തിൽ കാട്ടാനയുടെ മൃതദേഹം; പരിശോധനക്കായി ജഡത്തിൽനിന്ന് ആന്തരിക അവയവങ്ങൾ ശേഖരിച്ചു

ബെംഗളൂരു : ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി.

ശനിയാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നൈറ്റ് പട്രോളിങ്ങിനിടെ ഗോപാൽസ്വാമി ബേട്ട റേഞ്ചിലെ സോമനാഥപുര സാൻഡൽ റിസർവിലെ ഹിരികെരെ വനത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

35-നും 40-നും ഇടയിൽ പ്രായമുള്ള കൊമ്പനാനയാണ്.പോസ്റ്റ്മോർട്ടം നടത്തി ലബോറട്ടറി വിശകലനത്തിനായി ജഡത്തിൽനിന്ന് ആന്തരിക അവയവങ്ങൾ ശേഖരിച്ചു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

ഈ റിപ്പോർട്ട് വന്നാലെ മരണകാരണം കണ്ടെത്താനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബന്ദിപുർ ടൈഗർ റിസർവ് ഡയറക്ടർ പ്രഭാകരൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.എം. മല്ലേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts