റോഡിൽ പാകിസ്ഥാൻ പതാക സ്ഥാപിച്ച് പ്രതിഷേധിച്ച ആറ് ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ബംഗളൂരു: കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കർണാടകയിലെ കൽബുറുഗി നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ നഗരത്തിലെ വിവിധ റോഡുകളിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ചു.

ജഗത് സർക്കിൾ, ആലന്ദ് നാക്ക, മാർക്കറ്റ് ചൗക്ക്, സാത്ത് ഗുംബാസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ പാകിസ്താൻ പതാകയുടെ വലിയ സ്റ്റിക്കറുകൾ ഒട്ടിച്ചത്.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

സംഭവത്തെത്തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ശരണപ്പ എസ്.ഡി.യും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്റ്റിക്കറുകൾ നീക്കം ചെയ്തു.

പൊലീസ് കമ്മീഷണർ ശരണപ്പ എസ്.ഡി. മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത് ഇങ്ങനെ:

‘പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ റോഡിൽ പാകിസ്താൻ പതാകകൾ ഒട്ടിച്ചുകൊണ്ട് പ്രതിഷേധിച്ചു.

എന്നാൽ, അവർ ഇതിന് ആരുടെയും ഔദ്യോഗിക അനുമതി വാങ്ങിയിരുന്നില്ല. ഇത് നഗരത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

തുടർന്ന്, ആറ് ബജ്‌റംഗ്ദൾ പ്രവർത്തകരെ മുൻകരുതൽ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ വിട്ടയക്കുകയും ചെയ്തു.’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts