കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് ദബാസ്‌പേട്ടി പാലത്തില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ മരിച്ചു.

കെ.ഗോപാല്‍ (60), ഭാര്യ ശശികല (55), മകള്‍ ദീപ (30) എന്നിവരാണ് മരിച്ചത്.

കുടുംബം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് തുമകൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

  പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി തർക്കം; കോൺഗ്രസ്- സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്

കാറോടിച്ചിരുന്ന ഗോപാലിന് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ വശങ്ങളിലെ ഭിത്തിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ദീപയുടെ കൂടെ യാത്ര ചെയ്തിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു.

ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കുട്ടികള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us