തെരഞ്ഞെടുപ്പു മൂലം കോളടിച്ചത് കെഎസ്ആര്‍ടിസിക്കും ബിടിസിക്കും;വാടകയായി ലഭിച്ചതു റെക്കോർഡ് വരുമാനം.

ബെംഗളൂരു : തിരഞ്ഞെടുപ്പു ജോലികൾക്കായി സർവീസ് നടത്തിയ കർണാടക ആർടിസിക്കും ബിഎംടിസിക്കും വാടകയായി ലഭിച്ചതു റെക്കോർഡ് വരുമാനം. തിരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ച വാടക കൃത്യമായി ലഭിച്ചതോടെ രണ്ടു ദിവസങ്ങളിലായി പതിവു സർവീസ് നടത്തിയതിനെക്കാൾ കൂടുതൽ വരുമാനമാണ് ഇരു കോർപറേഷനുകൾക്കും ലഭിച്ചത്.

കർണാടക ആർടിസിക്ക് 20 കോടി രൂപ ലഭിച്ചപ്പോൾ ബിഎംടിസിക്കു 3.18 കോടി രൂപയാണു ലഭിച്ചത്. മേയ് 11നും 12നുമായി തിരഞ്ഞെടുപ്പു കമ്മിഷനു 3615 ബസുകൾ കർണാടക ആർടിസി വിട്ടുനൽകിയപ്പോൾ ബിഎംടിസി 1591 ബസുകൾ നൽകി. ഒരു ബസിനു 10000 രൂപ നിരക്കിലാണു തിരഞ്ഞെടുപ്പ‌ു കമ്മിഷൻ പ്രതിദിന വാടക നിശ്ചയിച്ചിരുന്നത്. കൂടാതെ കിലോമീറ്ററിനു 43 രൂപ നിരക്ക് വേറെയും. നിലവിൽ 74 ലക്ഷം രൂപയാണു ബിഎംടിസിയുടെ പ്രതിദിന നഷ്ടം. ഉൽസവസീസണുകളിൽ 15 കോടിയിൽ താഴെ മാത്രമാണു കെഎസ്ആർടിസിക്ക് ഇതുവരെ റെക്കോർഡ് വരുമാനമായി ലഭിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
  15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരു കൊള്ളക്കാരുടെ' നഗരമോ? ഓട്ടോ ചാർജ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; യുവതിയുടെ വീഡിയോ വൈറൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍
[masterslider id="10"]

Related posts

Click Here to Follow Us