വായ്പ നൽകിയ പണം തിരികെ ചോദിച്ചു; സുഹൃത്തിനെ കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റിൽ

മൈസൂരു : വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് വയോധികയായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ.

മാർച്ച് അഞ്ചിന് ചാമുണ്ടി കുന്നിന് സമീപമുള്ള കെസി നഗറിലെ ഗംഗണ്ണയുടെ ഭാര്യ സുലോചന (62)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ സുലോചനയുടെ സുഹൃത്ത് ശകുന്തളയെ (45) പോലീസ് അറസ്റ്റ് ചെയ്തു. ശകുന്തള സുലോചനയിൽനിന്ന് രണ്ടരലക്ഷം രൂപ കടം വാങ്ങിയിരുന്നു.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

സുലോചന തന്റെ വള ബാങ്കിൽ പണയംവെച്ചാണ് ശകുന്തളക്ക് പണം വായ്പനൽകിയിരുന്നത്.

തുടർന്ന് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുലോചന ശകുന്തളയുടെ വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് ശകുന്തള സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts