നാലംഗ കുടുംബം താമസിക്കുന്ന വീട് തകർന്നു :

ബംഗളൂരു: ബംഗളൂരുവില്‍ നാലംഗ കുടുംബം താമസിക്കുന്ന വീട് തകർന്നു. ബംഗളൂരു സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലാണ് സംഭവം.തലനാരിഴക്കാണ് കുടുംബം ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

വീടിന്റെ അടിത്തറക്ക് ബലക്ഷയമുണ്ടായതിനെ സംഭവമുണ്ടായത്. വീടിന്റെ സമീപത്ത് മറ്റൊരു കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ട്.

ഇതാണ് വീടിന്റെ അടിത്തറ തകരുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വീടിന്റെ ഒന്നാം നിലയില്‍ ഹാൻഡ്ക്രാഫ്റ്റ് സ്ഥാപനങ്ങള്‍ വില്‍ക്കുന്ന ഒരു കടയാണ് ഉണ്ടായിരുന്നത്. രണ്ടാംനിലയിലാണ് നാലംഗ കുടുംബം താമസിച്ചിരുന്നത്.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

ഒരു നിമിഷം ഭൂമികുലുക്കമുണ്ടാവുകയാണെന്നാണ് വിചാരിച്ചതെന്ന് വീട്ടില്‍ താമസിക്കുകയായിരുന്നു സുശീല പറഞ്ഞു.

വൈകീട്ട് ടി.വി കണ്ടുകൊണ്ടിരിക്കെ വീട് ചരിയുന്നതായി തോന്നി. വലിയ കുലുക്കവും അനുഭവപ്പെട്ടു. ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടമൊന്നും സംഭവിച്ചില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷമായി തങ്ങള്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് സുശീലയും ഭർത്താവ് കുമാറും പറഞ്ഞു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇനി വീട്ടില്‍ താമസിക്കാനാവില്ലെന്നാണ് അറിയിച്ചതെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം, വീടിന്റെ സമീപത്തെ കെട്ടിടത്തിന്റെ നിർമാണത്തിലുണ്ടായ പ്രശ്നമാണ് അടിത്തറ തകരുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണമരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ
[masterslider id="10"]

Related posts

Click Here to Follow Us