രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹത്തിൽ തടസ്സമുണ്ടാക്കാൻ ശ്രമം; കോൺസ്റ്റബിളിന് പരിക്ക്; ബൈക്ക്‌യാത്രികൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്സിങ്ങിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ തടസ്സമുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബൈക്ക്‌യാത്രികനെ പോലീസ് അറസ്റ്റ്‌ചെയ്തു.

അഹമ്മദ് ദിൽവാർ ഹുസൈനെയാണ് കബൺ പാർക്ക് പോലീസ് അറസ്റ്റുചെയ്തത്.

ഫെബ്രുവരി ഒൻപതിന് ബെംഗളൂരുവിൽ വ്യോമസേന സംഘടിപ്പിച്ച എയ്‌റോ ഇന്ത്യ പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ‌

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

അനിൽ കുംബ്ലേ സർക്കിളിലൂടെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇതിനൊപ്പം അഹമ്മദ് ദിൽവാർ ഹുസൈൻ ബൈക്കോടിക്കാൻ ശ്രമിച്ചു.

ശ്രദ്ധയിൽപ്പെട്ട പോലീസ് കോൺസ്റ്റബിൾ ഇയാളെ തടഞ്ഞു. തടഞ്ഞ കോൺസ്റ്റബിളിന്റെ നേർക്ക് വാഹനമോടിച്ചുകയറ്റാൻ ശ്രമിച്ചെന്നും തുടർന്ന് ഇയാൾ കടന്നുകളഞ്ഞെന്നും പോലീസ് അറിയിച്ചു.

പോലീസ് കോൺസ്റ്റബിൾ ദിനേശ് നൽകിയ പരാതിയിൽ കേസെടുത്ത കബൺ പാർക്ക് പോലീസ് പിന്നീട് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts