ഈ വർഷത്തെ ദേശീയ ഹോർട്ടികൾച്ചർ മേള 27 മുതൽ നഗരത്തിൽ നടക്കും

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് (ഐഐഎച്ച്ആർ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ ഹോർട്ടികൾച്ചർ മേള (എൻഎച്ച്എഫ്) ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ബെംഗളൂരുവിലെ ഹെസർഘട്ട ക്യാമ്പസിൽ സംഘടിപ്പിക്കും.

വികസിത രാജ്യത്തിനായുള്ള ഹോർട്ടികൾച്ചർ – പോഷകാഹാരം, ശാക്തീകരണം, ഉപജീവനമാർഗ്ഗം എന്ന ആശയത്തിലാണ് മേള നടത്തുന്നത്.

വിള ഉൽപാദനം, കീട നിയന്ത്രണം, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യകൾ എന്നിവയിലെ പുരോഗതി മേളയിൽ അവതരിപ്പിക്കും.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

കർഷകരുടെയും പ്രൊഫഷണലുകളുടെയും സാങ്കേതിക വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നൈപുണ്യ വികസന വർക്ക്ഷോപ്പുകൾ പരിപാടിയിൽ നടക്കും.

കൂൺ ഉത്പാദനം, കീട നിയന്ത്രണം, കൃഷി രീതികൾ, നഗര ഉദ്യാനപരിപാലന രീതികൾ എന്നിവയാകും പ്രധാന വിഷയങ്ങൾ.

ഐസിഎആർ-ഐഐഎച്ച്ആർ, സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് ഹോർട്ടികൾച്ചർ, ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ, ഹോർട്ടികൾച്ചറിനെയും അനുബന്ധ മേഖലകളെയും പിന്തുണയ്ക്കുന്ന മറ്റ് പ്രമുഖ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts