തിരക്കില്ലാതെ എത്താൻ; ബെംഗളൂരു നഗരത്തിൽ നിന്ന്‌ വിമാനത്താവളത്തിലേക്ക് പുതിയ റെയിൽപ്പാത വരുന്നു

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽനിന്ന്‌ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്നതിന് പുതിയ റെയിൽപ്പാത നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ദൊഡ്ഡജാലയിൽനിന്നും വിമാനത്താവളത്തിലേക്ക് 7.9 കിലോമീറ്റർ പാത നിർമിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിൽ 6.25 കിലോമീറ്റർ എലവേറ്റഡ് പാതയും 1.65 കിലോമീറ്റർ ഭൂഗർഭപാതയുമായിരിക്കുമെന്നും പറഞ്ഞു. വിമാനത്താവളത്തിലേക്ക് മെട്രോ റെയിൽ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.

  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.

സബർബൻ റെയിൽ പദ്ധതിയുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് റെയിൽവേയുടെ പുതിയ പാതയും വിമാനത്താവളത്തിലേക്കെത്തുന്നത്.

വിമാനത്താവളത്തിൽനിന്നും നഗരത്തിലേക്കെത്തുന്ന നിലവിലെ പാതയുടെ വികസനത്തിന് ചില തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ റെയിൽ ഫ്ളൈ ഓവർ നിർമിക്കേണ്ടതായുണ്ട്.

ഇത് യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസം ലഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിൽ വിമാനത്താവളത്തോട് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കെ.ഐ.എ. ഹാൾട്ട് സ്റ്റേഷനാണ്.

  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us